പൗരസ്ത്യ ഹെരിറ്റേജ് കണ്‍സള്‍ട്ടന്‍സി

നമ്മുടെ പൂര്‍വ്വികന്മാര്‍ തലമുറകളായി നമുക്ക് കൈമാറതിത്തന്ന മഹത്തായ മൂല്യങ്ങളും ഭൗതിക സാമഗ്രികളുമാണ് പൈതൃകം (Heritage) എന്ന് വിവക്ഷിക്കുന്നത്. സാംസ്‌കാരിക-ചരിത്ര പഠനങ്ങളുടെ ഭാഗമായി പൈതൃക സംരക്ഷണം വിപുലമായ ഒരു പഠനമേഖലയും പ്രവര്‍ത്തന മേഖലയുമായി സമീപകാലത്ത് ശക്തമായി നികൊള്ളുന്നു. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകളും ഐക്യരാഷ്ട്ര സംഘനടയും പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം അവബോധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ലോകത്തിന്റെയും ഭാവിതലമുറകളുടെയും നില നില്‍പ്പിനും പുരോഗതിക്കും പൈതൃക സംരക്ഷണത്തിനും അതീവ പ്രാധാന്യം ലോകത്ത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പൈതൃകം എന്ന കെട്ടിടങ്ങളും പ്രകൃതിദത്തമായ മറ്റ് ഭൗതിക വസ്തുക്കളും ഉള്‍പ്പെടുന്ന സ്പര്‍ശ്യഗ്രാഹ്യമായ (Tangible) സാമഗ്രികളും അതോടൊപ്പം സ്പര്‍ശ്യഗ്രാഹ്യമല്ലാത്ത് (Intangible) സംഗീതം മറ്റ് ഭൗദ്ധിക വിജ്ഞാന ശാഖകള്‍ എന്നിവ കൂടി ഉള്‍പ്പെട്ടതാണ്.
ആധുനികമല്ലാത്തതും ഭൗതിക വികസന പ്രവര്‍ത്തനങ്ങളും മാനവരാശിയുടെ ഭൗതികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇതോടൊപ്പം നമ്മുടെ മഹത്തായ പൈതൃക പ്രതീകങ്ങളും പരിസ്ഥിതിയും കാത്തു സാക്ഷിക്കേണ്ടതും പ്രധനാമാണ്.
പൈതൃക സംരക്ഷണത്തിന് യുനസ്‌കോ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ നേതൃത്വത്തിലും ചുമതലയിലും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിരവധി NGO (Non Governmental Organizations) പൈതൃക സംരക്ഷ പ്രവര്‍ത്തനങ്ങളിലും പഠന ഗവേഷണങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി സന്നദ്ധസംഘനടകളും ഈ രംഗത്ത് സജീവമാണ്. എന്നാല്‍ പൈതൃക സംരക്ഷണ രംഗത്ത് സ്വകാര്യമേഖലയുടെ സംഭാവനകളിലും കുറവാണ്. പൈതൃസംരക്ഷണവും അനുബന്ധ വിഷയങ്ങളും മേഖലളും കേന്ദ്രീകൃതമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ പൊതുവേ കുറവാണ്.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പൗരസ്ത്യ ഹെരിറ്റേജ് കണ്‍സള്‍ട്ടണ്‍സി (Paurasthya Heritage Consultancy) എന്ന സ്ഥാപനം ബന്ധപ്പെട്ട മേഖലകളില്‍ ദര്‍ഘകാലം പരിചയം നേടിയവരും പൊതു സ്വകാര്യ മേഖലകളില്‍ ഈ രംഗങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നവരുമായ വിദഗ്ധരുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനു കേരളത്തിനകത്തും പുറത്തും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തത്തോടുകൂടി ഏറ്റെടുത്ത് നടത്തുന്നതിന് പ്രാപ്തിയുണ്ട്.
ചരിത്ര പൈതൃക സംരക്ഷണ മേഖലയിലെ വിദഗ്ധര്‍ പാരമ്പര്യ വാസ്തു ശാത്ത്ര വിദഗ്ധര്‍ ആര്‍ക്കിടെക്റ്ററുകള്‍, സിവില്‍-ഇലട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ എനജിനിയര്‍മാര്‍, ഘടനാപരമായും രാസസംരക്ഷണപരവുമായ മേഖലയിലെ വിദഗ്ധര്‍ (Structural and Chemical Consevations), പുരാവസ്തു-പുരാരേഖ-മ്യൂസിയം, പ്രാചീനലിപി (Epigraphy), നരവംശശാസ്ത്രം (Anthopology), ഭാരതീയ വിജ്ഞാനം (Indology), ചുമര്‍ചിത്രകല, ഭാഷാശാസ്ത്രം, പ്രസിദ്ധീകരണം, ദൃശ്യമാധ്യമം, പൈതൃക-ഉത്തരവാദിത്ത ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവരുടെ സംഘമാണ് പൗരസ്ത്യ ഹെറിറ്റേജ് കണ്‍സള്‍ട്ടന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ എല്‍.എല്‍.പി. (Limited Liability Partnership) ആയി സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൗരസ്ത്യ ഹെരിറ്റേജ് കണ്‍സള്‍ട്ടന്‍സി

പൗരസ്ത്യ ഹെരിറ്റേജ് കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ചരിത്ര പുരാവസ്തു സംരക്ഷണം – പൈതൃക സംരക്ഷണം
പഴയതും പുതിയതുമായ നിര്‍മ്മിതികളുടെ ഘടനാപരവും രാസപരവുമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ (Structural and Chemical Conservation and Preservation)ഷ സര്‍വ്വേയും, ഡോക്കുമെന്റേഷനും, പുരാവസ്തു പുരാരേഖ സംരക്ഷണം, ചുമര്‍ ചിത്ര രചനയും സംരക്ഷണവും, ട്രൈബല്‍ പഠനങ്ങള്‍, സാമൂഹ്യ ശാസ്ത്രം, നരവംശ ശാസ്ത്രം എന്നിവയും ഈ മേഖലകളുമായി ബന്ധപ്പെട്ട വി്യാഭ്യാസ-ഗവേശന പ്രവര്‍ത്തനങ്ങള്‍ നിയമപരമായ വിഷയങ്ങളും
2. മ്യൂസിയം
മ്യൂസിയം രാപരേഖ (Design), നവീകരണം, വികസനവും പ്രദര്‍ശന തന്ത്രങ്ങളും, അനുബന്ധ പ്രവര്‍ത്തനങ്ങളും
3. പാരമ്പര്യ വാസ്തുവിദ്യ ( Traditional Architecture)
വീടുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവയുടെ സ്ഥാന നിര്‍ണ്ണയം, രൂപരേഖ, മേല്‍നോട്ടം, നിര്‍മ്മാണം എന്നിവ
പാരമ്പര്യ നിര്‍മ്മാണ രീതികളായ ഏകശാല, ദ്വിശാല, തൃശാല, നാലുകെട്ട്, എട്ടുകെട്ട്, പതിനാറുകെട്ട് തുടങ്ങിയവയുടെ രൂപരേഖ തയ്യാറാക്കല്‍ പഴയ നിര്‍മ്മിതികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ.
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
പൈതൃകത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന വിധത്തില്‍ തദ്ദേശീയ പബ്ലിക് മാര്‍ക്കറ്റുകളുടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, പാരമ്പര്യ നിര്‍മ്മിതികുളട ശാസ്ത്രീയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ചരിത്ര പൈതൃക മ്യൂസിയങ്ങളുടെ രൂപരേഖ, സജ്ജീകരണം, വികസനം, പ്രാദേശിക പദ്ധതികളുടെ രൂപരേക തയ്യാറാക്കല്‍, തദ്ദേശീയമായ പാരമ്പര്യ വ്യവസായ സ്ഥാപനങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എന്നിവ.
5. ടൂറിസം
പൈതൃക ടൂറിസം, ഫാം ടൂറിസം, പില്‍ഗ്രിം ടൂറിസം, ഉത്തവാദ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കല്‍, പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിദ്യര്‍ാത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ടൂര്‍ പ്രോഗ്രാമുകള്‍, പാരമ്പര്യ ഭക്ഷണ ശാലകളുടെയും വിശ്രമ കേന്ദ്രങ്ങളുടെയും സ്ഥാപനം മുതലായവ.
6. വൈദഗ്ധ്യ വികസനം (Skill Development)
പാരമ്പര്യ കരകൗശല വിദ്യകള്‍, പാരമ്പര്യ കൃഷി രീതികള്‍, പാരമ്പര്യ ഭക്ഷണ രീതികള്‍, കന്നുകാലി വളര്‍ത്തല്‍, പാരമ്പര്യ കലാരൂപങ്ങള്‍, അടിസ്ഥാന വിവരസാങ്കേതിക വിദ്യ എന്നിവയിലുള്ള പരിശീലന പദ്ധതികള്‍.
7. സാമൂഹ്യ സേവനം
വയോജനങ്ങള്‍ക്കുള്ള പാരമ്പര്യ – പൈതൃക രീതിയിലുള്ള ആവാസ കേന്ദ്രങ്ങള്‍, സ്ത്രി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, വ്യത്യസ്ഥ കഴിവുള്ളവര്‍ക്കുള്ള പരിശീലന പദ്ധതികള്‍.
8. ഉല്പാദനവും വിപണനവും
പാരമ്പര്യ ഭക്ഷണ സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ ഉല്‍പാദനവും, വിപണനവും ബന്ധപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും സ്റ്റാളുകളുടെയും സ്ഥാപനം എന്നിവ.
9. മാധ്യമ രംഗം
ചരിത്ര-പൈതൃക പ്രസിദ്ധീകരണങ്ങള്‍, ദൃശ്യമാധ്യമം, ഓണ്‍ലൈന്‍ മീഡിയ, പ്രിന്റിംഗ് & പബ്ലിഷിംഗ്
10. വിദ്യഭ്യാസ മേഖല
ചരിത്രം, പൈതൃകം, പുരാതത്വം, മ്യൂസിയൊളജി, പുരാരേഖ, നരവംശശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷാപഠനങ്ങള്‍, ഭാരത പഠനങ്ങള്‍, പാരമ്പര്യ വാസ്തു ശാസ്ത്രം, ചുമര്‍ചിത്ര രചന മറ്റ് പാരമ്പര്യ പഠന ശാഖകള്‍ എന്നിവയില്‍ വിദ്യാഭ്യാസം, ഗവേശണ പ്രവര്‍ത്തനങ്ങള്‍, ഐടി വിദ്യാഭ്യാസം.
11. മാര്‍ക്കറ്റിംഗ്
പാരമ്പര്യ കരകൗശല സാധനങ്ങളുടെ മാര്‍ക്കറ്റിംഗ്, പുരാവസ്തുക്കളുടെ നിയമപരമായ ക്രിയവിക്രയങ്ങള്‍, ഇ-കൊമേഴ്‌സ് എന്നിവ
12. കയറ്റുമതി-ഇറക്കുമതി
പാരമ്പര്യ – പൈതട്ടക വസ്തുക്കള്‍, പുരാവസ്തുക്കള്‍, ഭക്ഷണ വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി.